മരണം ആകസ്മികമാണ്, പ്രതീക്ഷിതവും

മരണം ആകസ്മികമാണ്. അത് പ്രതീക്ഷിതവുമാണ്. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും (നിസാഅ്/78) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ...

ഇബ്രാഹീം പ്രവാചകന്‍: അനന്യമായ ജീവിത മാതൃക

വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍മാരുടെ ധന്യ ജീവിതവും ധര്‍മ്മ നിര്‍വഹണവും വിശദീകരിച്ചിട്ടുണ്ട്. സത്യസന്ധത, ത്യാഗസന്നദ്ധത, വിശ്വാസ ധാര്‍ഡ്യത, സഹന ശീലം, പ്രതീക്ഷാ മനസ്സ്, ഗുണകാംക്ഷ തുടങ്ങിയ നിരവധി മാനുഷിക ഗുണങ്ങളില്‍ സത്യവിശ്വാസികള്‍ക്ക് അറിവു പകരാന്‍...

ഹജ്ജ് പുണ്യമാണ്, ജീവിതമാണ്

അത്യുല്‍കൃഷ്ടമായ ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തെത്തേണ്ട ആരാധന. യാത്ര ചെയ്തു കൊണ്ടേ ചെയ്യേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നില്ല ഹജ്ജ്. മനുഷ്യ ജീവിതം പോലെ അത് യാത്രാബന്ധിതമാണ്. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം...

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നില്ലേ?

എത്രയോ വട്ടം ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുന്നില്ല. സുഹൃത്തേ നാം പലപ്പോഴും കേൾക്കുന്ന പരാധിയാണിത്. പ്രാർത്ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ലെന്ന്. എന്നോട് പ്രാർത്ഥിക്കൂ ഞാൻ നിങ്ങൾക്ക് ഉത്തരം തരാം...

നാലു സാക്ഷികൾ

ആളുകള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് കുറ്റമാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ വിചാരണയും ശിക്ഷയുമുണ്ടെന്നും ബോധ്യമുണ്ട്. പക്ഷെ, തന്‍റെ ചെയ്തികള്‍ കാണാനും, പിടിക്കപ്പെട്ടാല്‍ സാക്ഷിപറയാനും ആരുമില്ലല്ലൊ. ഒരുവേള, സകല തൊണ്ടിസാധനങ്ങളും, സാഹചര്യത്തെളിവുകളുമായി നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരപ്പെട്ടാല്‍ പോലും, ഭയക്കേണ്ടതില്ല;...

അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍…

പ്രപഞ്ചനാഥനായ അല്ലാഹു പരമകാരുണികനാണ്. കോപത്തേക്കാള്‍ കാരുണ്യമാണ് അവനില്‍ അതിജയിച്ചു നില്‍ക്കുന്നത്. പ്രപഞ്ചമഖിലവും അവന്റെ കാരുണ്യം ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ഏതൊരു ദാസനും ദാസിയും അവനിലേക്ക് ആവശ്യങ്ങളുമായി കൈനീട്ടിയാല്‍ ആ കൈകളില്‍ ഒന്നും നല്‍കാതെ മടക്കുന്നത്...

എന്നോടൊപ്പം എന്‍റെ രക്ഷിതാവുണ്ട്

പരീക്ഷണങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍ത്തിഭേദങ്ങളില്ല. അവ മലവെള്ളപ്പാച്ചി ലെന്നവണ്ണം മുസ്ലിം ഉമ്മത്തിന്‍റെ പിറകെയാണ്. ആകസ്മികമായി ഉടലെടുക്കുന്ന വയുണ്ടതില്‍. ഏറെക്കാലമായി നിരന്തരം ഭീകരത സൃഷ്ടിച്ചു നില്ക്കുന്നവയും അതിലുണ്ട്. പരീക്ഷണങ്ങളെ നേരിടാതെ മുസ്ലിമിന് ജീവിക്കാനാകില്ല. വേദനകളും കഷ്ടപ്പാടുകളും,...

പരീക്ഷണങ്ങള്‍ നിലയ്ക്കില്ല; മുഅ്മിന്‍ തളരുകയുമില്ല

തകർന്നടിഞ്ഞ മസ്ജിദുകളുടെ ഓരത്തിരുന്ന് നമസ്ക്കരിക്കുന്ന ഫിലസ്തീന്‍ മുസ്‌ലിംകളില്‍ നിന്നു തന്നെയാണ്‌ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം പഠിക്കേണ്ടത്. എത്രകാലമായി നിലക്കാത്ത പോരാട്ടങ്ങൾ തുടങ്ങിയിട്ട് ഇപ്പോഴും അവർ തളർന്നിട്ടില്ല. ഈ നോമ്പ് കാലത്തും കാഴ്ച്ചകൾ വ്യത്യസ്ഥമല്ല....

മാപ്പുനല്‍കാനൊരു നാഥന്‍

മനഃശാന്തി, മാനസികോല്ലാസം ഹൃദയസാന്നിധ്യം തുടങ്ങിയ സദ്ഫലങ്ങളേകുന്നതില്‍ ഇസ്തിഗ്ഫാറിനുള്ള പങ്ക് നിസ്തുലമാണ്. മനസ്സിന്‍റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചു കെട്ടാനുള്ള അതിന്‍റെ ശേഷി അപാരമാണ്. ഏതവസ്ഥയിലും ഏതു സമയത്തും പാലിക്കാവുന്ന സല്‍കര്‍മ്മമാണ് ഇസ്തിഗ്ഫാര്‍. നില്‍പിലും ഇരുപ്പിലും കിടപ്പിലും...