ഇവിടെ ഹൃദയങ്ങൾ സ്വകാര്യം പറയുന്നു

മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ്. ഹൃദയത്തിന് ആശ്വാസമേകുന്ന കേന്ദ്രങ്ങള്‍! സുജൂദുകള്‍ പുഞ്ചിരി തൂകുന്ന സ്ഥലമാണത്! ദിക്ര്‍ കിളികള്‍ മുളിപ്പറക്കുന്ന ആകാശമാണത്! കണ്ണീരുപ്പറിഞ്ഞ സജ്ജാദകള്‍ തൗബയുടെ നെടുവീര്‍പ്പുകള്‍ പതിഞ്ഞ ചുമരുകള്‍ പ്രാര്‍ത്ഥനകളുടെ മര്‍മ്മരം പൊഴിക്കുന്ന തൂണുകള്‍ ഖുര്‍ആന്‍ മൊഴികളുടെ സുഗന്ധം വഹിക്കുന്ന റൈഹാലുകള്‍ മസ്ജിദുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളാണ് പരമകാരുണികന്റെ...

ഒളിച്ചോടുന്നത് എവിടേക്ക്? ഒരുങ്ങിയിരിക്കുന്നതാണു നല്ലത്!

സംശയമില്ലാത്ത നിമിഷം! തീര്‍ച്ച, അത് സത്യസന്ധമായ നിമിഷമാണ്. നുണയല്ല, അതിശയോക്തിയുമല്ല. ആ നിമിഷത്തില്‍ ജീവിതത്തിന്‍റെ എല്ലാ മാധുര്യവും ആസ്വാദനങ്ങളും മാഞ്ഞുപോകും. കടന്നു പോയ ജീവിതത്തിന്‍റെ ചിത്രം മനുഷ്യ ചിന്തയില്‍ തെളിഞ്ഞുവരും ദുനിയാവിന്‍റെ യാഥാര്‍ത്ഥ്യം ആ നിമിഷത്തിലാണ് അവനറിയുക: ദുനിയാവിലെ ആസ്വാദനങ്ങളുടെ...

പരീക്ഷണങ്ങളില്‍ ഞാനെന്തിന് പതറണം?

അല്ലാഹു, താന്‍ ഏറെ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും എന്നെനിക്കറിയാം എന്റെ കൂടെപ്പിറപ്പുകള്‍ എന്നെ അകാരണമായി ദ്രോഹിക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും: മഹാനായ യൂസുഫ് നബി(അ) സ്വന്തം സഹോദരന്മാരാല്‍ ചതിക്കപ്പെട്ടിട്ടുണ്ടെന്ന്! എന്റെ മാതാപിതാക്കള്‍ ആദർശത്തിൻറെ പേരിൽ എന്നെ നിഷ്‌കരുണം എതിര്‍ക്കുന്നുവെങ്കില്‍... ഞാനോർത്തുപോകും:...

പ്രപഞ്ചനാഥൻ – ബാലകവിത

സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു മാതാപിതാക്കളവനില്ല ആദ്യവുമന്ത്യവുമെന്നില്ല ആരുടെ ആശ്രയവും വേണ്ടാത്തവന്‍ അവന്നു തുല്യന്‍ ഇല്ലില്ല ആരാധനകള്‍ അവന്നല്ലൊ അര്‍ത്ഥനകള്‍ അവനോടല്ലൊ അടിമകളോടെന്നും കനിവേകും അല്ലഹ് നമുക്കു മതിയല്ലൊ സകലം പടച്ചതല്ലാഹു സര്‍വ്വതുമറിയും അല്ലാഹു സകലരിലും പരിരക്ഷകള്‍ നല്‍കി സംരക്ഷിപ്പതും അല്ലാഹു Source: www.nermozhi.com

ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍

"മനുഷ്യരെ നോക്കുക, അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ അശ്രദ്ധമാണ് അധിക പേരുടെ ഹൃദയവും. ദേഹേച്ഛകള്‍ക്ക് പിറകെയാണവര്‍. അവരുടെ ജീവിതവ്യവഹാരങ്ങളധികവും അതിരുവിട്ട നിലയിലാണ്. അഥവാ ജീവിതത്തിന് ഉപകാരയുക്തമായ സകലതില്‍ നിന്നും അവര്‍ വെളിയിലാണ്. അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതമായ...

കൂടിയാലോചന: ഒരുമയില്‍ ചേര്‍ത്തുനിര്‍ത്തുന്ന പാശം

സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍...

സ്വാലിഹ് നബി ( അ )

  സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ).അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന " അൽഹിജ്റ്" പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിന്റെ വാസസ്ഥലം. ഇന്നും ആ പേരിൽ തന്നെയാണ് അതറിയപ്പെടുന്നത്. ആദിന് ശേഷം...

ഹജ്ജു കർമ്മം സ്വീകരിക്കപ്പെട്ടുവോ: അറിയാൻ അഞ്ച് കാര്യങ്ങൾ

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) അരുളി: മബ്‌റൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി, മുസ്ലിം) അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കി, കഅബാലയത്തില്‍ അവന്റെ അഥിതികളായി ചെന്ന്, ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് തിരിച്ചുവന്ന ഹാജിമാര്‍ ഇന്ന്...

മഴ പരീക്ഷണമാവുമ്പോൾ

അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ മാത്രമല്ല അനുഗ്രഹങ്ങള്‍. അവനില്‍ നിന്നുണ്ടാകുന്ന പരീക്ഷണങ്ങളും അനുഗ്രഹങ്ങളാണ്. മുഅ്മിനുകളുടെ വിശ്വാസപരമായ നിലപാട് ഇതാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ആധികാരികമായ നിലപാട്. തോരാത്ത മഴയും മഴക്കെടുതികളും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാമുള്ളത്....